യുണൈറ്റഡിന് പ്രീമിയർ ലീഗ് കിരീട പ്രതീക്ഷയുണ്ടോ??, മനസ്സ് തുറന്നു എറിക് ടെൻ ഹാഗ്.
യുണൈറ്റഡിന് പ്രീമിയർ ലീഗ് കിരീട പ്രതീക്ഷയുണ്ടോ??, മനസ്സ് തുറന്നു എറിക് ടെൻ ഹാഗ്.
ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു പോയിന്റ് പോലും ലഭിക്കാതെയിരുന്ന യുണൈറ്റഡ് ഇന്ന് ടേബിളിൽ രണ്ടാമത് നിൽക്കുന്ന മാഞ്ചേസ്റ്റർ സിറ്റിയെക്കാൾ ഒരു പോയിന്റ് മാത്രം പുറകിലാണ്. അത് കൊണ്ട് തന്നെ പല സ്ഥലങ്ങളിൽ നിന്നായി യുണൈറ്റഡ് പ്രീമിയർ ടൈറ്റിൽ റേസിൽ ഉണ്ടെന്ന വാദം ഉയരുന്നുണ്ട്. ഇപ്പോൾ ഇതിനെപറ്റിയുള്ള തന്റെ പ്രതികരണം വ്യക്തമാക്കിയിരിക്കുക പരിശീലകൻ എറിക് ടെൻ ഹാഗ്.അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.
ആരാധകർ സ്വപ്നം കാണും, പക്ഷേ ഞങ്ങൾ അങ്ങനെയല്ല. ഞങ്ങൾ നിലത്ത് നിലത്ത് നിൽക്കുകയും ഞങ്ങളുടെ ഗെയിമിനെ നേരിടുകയും വേണം, ഇനിയും ഒരുപാട് മെച്ചപ്പെടുത്താനുണ്ട്. ഹാഫ് ടൈമിന് ശേഷം ഗെയിമിൽ ഞങ്ങൾക്ക് വളരെയധികം നിയന്ത്രണം നഷ്ടപ്പെടുന്നത് സംഭവിക്കില്ല."ഇറങ്ങുക, അത് അനാവശ്യമാണ്. നമ്മൾ ശരിയായ നിയമങ്ങൾ പാലിക്കണം, ആദ്യ നിമിഷങ്ങളിൽ ചെയ്തതുപോലെ പിന്നിൽ നിന്ന് മുന്നോട്ട് പോകുകയും അത്തരം നിമിഷങ്ങൾ എങ്ങനെ നിയന്ത്രിക്കണമെന്ന് പഠിക്കുകയും വേണം. ഇതും മികച്ച ഫുട്ബോൾ ആണ്, ചെറിയ വിശദാംശങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. ഞങ്ങൾ അതിനായി പ്രവർത്തിക്കുകയും അത് മെച്ചപ്പെടുത്തുകയും വേണം.
ഇന്നലെ നടന്ന മാഞ്ചേസ്റ്റർ ഡെർബിയിൽ ആവേശകരമായ വിജയം നേടിയ ശേഷമുള്ള അദ്ദേഹത്തിന്റെ വാക്കുകളാണ് മുകളിലുള്ളത്. മത്സരത്തിൽ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സിറ്റിയേ തോൽപ്പിച്ചിരുന്നു. രാഷ്ഫോർഡും ബ്രുണോയുമാണ് യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ഗ്രീലിഷാണ് സിറ്റിയുടെ ഏക ഗോൾ സ്വന്തമാക്കിയത്.
കൂടുതൽ ഫുട്ബോൾ വാർത്തകൾക്കായി "Xtremedesportes" സന്ദർശിക്കുക.
ToOur Whatsapp Group
Our Telegram
Our Facebook Page